Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വിമാനത്താവളത്തിലെ റാപിഡ് പരിശോധനയിൽ പോസിറ്റിവാകുന്നവരുടെ എണ്ണം കൂടുന്നു,കണക്കുകൾ ഇങ്ങനെ

February 10, 2022

February 10, 2022

ദുബായ് : കേരളത്തിലെ വിമാനത്താവളങ്ങളിൽ  റാപിഡ് പരിശോധനയില്‍ പോസിറ്റിവാകുന്നവരുടെ എണ്ണം ജനുവരിയില്‍ കുതിച്ചുയര്‍ന്നതായി കണക്കുകൾ.ഡിസംബറില്‍ ഒരു ശതമാനമത്തില്‍ താഴെ മാത്രം പോസിറ്റവായിരുന്ന സ്ഥാനത്ത്  ജനുവരിയിലെത്തിയപ്പോള്‍ നാലു ശതമാനത്തിനും മുകളിലായി എണ്ണം. ഒമിക്രോണ്‍ വ്യാപനമാണ് പോസിറ്റിവാകുന്നവരുടെ എണ്ണം കൂടാന്‍ കാരണമെന്ന് പരിശോധന ലാബുകള്‍ പറയുന്നു.

ജനുവരിയില്‍ ഏറ്റവും കൂടുതല്‍ പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം വിമാനത്താവളത്തിലാണ്, 4.69 ശതമാനം.

കോഴിക്കോട് പരിശോധിച്ചവരില്‍ 4.66 ശതമാനം പേരും കണ്ണൂരില്‍ 3.70 ശതമാനവും കൊച്ചിയില്‍ 3.01 ശതമാനവും പോസിറ്റിവായി.

അതേസമയം, ഡിസംബറില്‍ കോഴിക്കോട് 0.53 ശതമാനം മാത്രമായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ പോസിറ്റിവ് കേസുകള്‍. ഏറ്റവും കുറവുള്ള കൊച്ചിയില്‍ 0.10 ശതമാനം മാത്രമായിരുന്നു പോസിറ്റിവ്.

കോഴിക്കോട് 0.40 ശതമാനവും കണ്ണൂരില്‍ 0.38 ശതമാനവുമായിരുന്നു. ആഗസ്റ്റ് മുതലുള്ള കണക്കുനോക്കിയാല്‍ ഏറ്റവും കുറവ് കൊച്ചിയിലാണ്.

നവംബര്‍, ജനുവരി മാസങ്ങളില്‍ ഒഴിച്ചാല്‍ ഒരിക്കല്‍ പോലും കൊച്ചിയില്‍ 0.10 ശതമാനത്തിനു മുകളില്‍ പോസിറ്റിവ് കേസുകള്‍ ഉണ്ടായിട്ടില്ല.

മൈക്രോ ഹെല്‍ത്ത് ലാബാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ അനുവദനീയമായ അളവില്‍ കുറഞ്ഞ വൈറസ് വാഹകരായി കണ്ടെത്തി നെഗറ്റീവ് ഫലം ലഭിച്ചവരാണ് പ്രധാനമായും വിമാനത്താവളങ്ങളിലെ പരിശോധനയില്‍ പോസിറ്റീവ് ആവുന്നതെന്നും മൈക്രോ ലാബ് അധികൃതർ കഴിഞ്ഞ ദിവസം കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News