Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വിവാഹ സർട്ടിഫിക്കറ്റ് ഇല്ല,ഗർഭിണിയായ പൂനം സിംഗിന്  'വന്ദേഭാരത് മിഷൻ' അനുഗ്രഹമായി 

May 10, 2020

May 10, 2020

ഫോട്ടോ : ഗൾഫ് ന്യൂസ് 

ദുബായ് : ഗൾഫിലകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള 'വന്ദേഭാരത് മിഷൻ' വലിയൊരു അനുഗ്രഹമായി മാറിയിരിക്കുകയാണ് പൂനം സിംഗിന്. ഉത്തരാഖണ്ഡിലെ ഉൾനാടൻ ഗ്രാമത്തിൽ നിന്നുള്ള ഈ യുവതി 35 ആഴ്ച ഗർഭിണിയാണ്. എന്നാൽ നിയമം നിഷ്കർഷിക്കുന്ന വിവാഹസർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിനാൽ പൂനത്തിന് യുഎഇയിൽ വെച്ച് പ്രസവിക്കാൻ കഴിയില്ല. ഈ ഘട്ടത്തിലാണ് വന്ദേ ഭാരത് മിഷൻ പ്രഖ്യാപിക്കപ്പെടുന്നത്. ഡൽഹിയിലേക്കുള്ള ഫ്ളൈറ്റിൽ നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന പൂനം ഭർത്താവ് അനൂപിനൊപ്പമാണ് യുഎഇയിൽ എത്തിയത്.

ഉത്തരാഖണ്ഡിലെ ഇവരുടെ ജന്മനാട്ടിലിപ്പോഴും ഗ്രാമപഞ്ചായത്ത് സീലടിച്ച് നൽകുന്ന വിവാഹസർട്ടിഫിക്കറ്റ് മാത്രമേ നിലവിലുള്ളൂ. ഇതിന് യുഎഇയിൽ നിയമസാധുത ഇല്ലാത്തതാണ് ദമ്പതികളെ കുഴപ്പത്തിലാക്കിയത്. " ടെഹ്‌രി ഗർവാളിലെ ഒരുൾനാടൻ ഗ്രാമത്തിൽ നിന്നാണ് ഞങ്ങൾ ഗൾഫിലെത്തിയത്. അവിടെയുള്ളവർക്ക് വിവാഹസർട്ടിഫിക്കറ്റിന്റെ ആവശ്യകതയെ കുറിച്ച് ഒട്ടും അറിയില്ല.. 2018 ഒക്ടോബറിൽ വിസിറ്റ് വിസയിൽ യുഎഇയിലെത്തിയ ഞാൻ ഫെബ്രുവരിയിൽ ഹോട്ടൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.." പൂനം പറഞ്ഞു. 

റെസ്റ്റോറന്റ് ജീവനക്കാരനാണ് ഭർത്താവ് അനൂപ്. വിവാഹസർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിനാൽ യുഎഇയിൽ വെച്ച് പ്രസവം നടത്താൻ കഴിയില്ലെന്നുറപ്പായതോടെ ഇരുവരും നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവേ ആണ് കൊറോണ പ്രതിസന്ധി രൂക്ഷമായത്. മെയ് 12 നാണ് ദുബായിൽ നിന്നും ഡൽഹിയിലേക്ക് ആദ്യവിമാനം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.       


Latest Related News