Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അനുനയ നീക്കമെന്ന് സൂചന,പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം യു.എ.ഇ സന്ദർശിച്ചേക്കും

June 13, 2022

June 13, 2022

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനത്തോടെ യുഎഇ സന്ദര്‍ശിച്ചേക്കും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലേക്കുള്ള യാത്രക്കിടെയാകും മോദി യുഎഇയിലെത്തുക. ജൂണ്‍ 26 മുതല്‍ 28 വരെ ബവേറിയന്‍ ആല്‍പ്‌സിലെ ഷ്‌ലോസ് എല്‍മാവുവിലാണ് ജി7 ഉച്ചകോടി. ബിജെപി വക്താക്കള്‍ നടത്തിയ പ്രവാചക വിരുദ്ധ പരാമര്‍ശത്തിനെതിരെ മേഖലയില്‍ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ ഗല്‍ഫ് രാജ്യങ്ങളുമായുള്ള, പ്രത്യേകിച്ച്‌ യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിഉറപ്പിക്കുന്നതിന് സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രവാചക വിരുദ്ധ പ്രസ്താവനകളോടുള്ള യുഎഇയുടെ പ്രതികരണം വളരെ കരുതലോടെയായിരുന്നു. ഖത്തര്‍, കുവൈത്ത്, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചതുപോലുള്ള നടപടി യുഎഇയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യു.എ.ഇ സന്ദർശിച്ച് ഗൾഫ് രാഷ്ട്രങ്ങളെ അനുനയിപ്പിക്കാൻ നീക്കം നടത്തുന്നതെന്നാണ് സൂചന.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News