Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പ്ലസ് വൺ വിദ്യാർത്ഥിയായ ചങ്ങനാശേരി സ്വദേശി അബുദാബിയിൽ നിര്യാതനായി

March 14, 2023

March 14, 2023

ന്യൂസ്‌റൂം ബ്യുറോ
അബുദാബി :മലയാളിയായ പ്ലസ് വൺ വിദ്യാർത്ഥി അബുദാബിയിൽ നിര്യാതനായി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി എലംകുന്നത്ത് ഹൗസിൽ അനിൽ കുര്യാക്കോസിന്റെയും പ്രിൻസി ജോണിന്റെയും മകൻ സ്റ്റീവ് ജോൺ കുര്യാക്കോസ് (17) അബുദാബിയിൽ മരിച്ചത്. അൽവത്ബ ഇന്ത്യൻ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായിരുന്നു.

ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ നഴ്സായ പ്രിൻസി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഞായറാഴ്ച രാവിലെ മകനൊപ്പം ഭക്ഷണം കഴിച്ചു കിടന്നുറങ്ങിയതായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ശബ്ദം കേട്ട് ഉണർന്നപ്പോൾ മകൻ വീണുകിടക്കുന്നതാണ് കണ്ടത്.പ്രഥമ ശുശ്രൂഷ നൽകി  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനിലും മകൾ സാന്ദ്ര മേരി കുര്യാക്കോസും (‍ഫാഷൻ ഡിസൈനിങ് ഡൽഹി) നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് മൂന്നു മണിയോടെ മാലിപ്പാറ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News