Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയില്‍ മെയ് മാസത്തില്‍ പെട്രോള്‍ വില വര്‍ധിക്കും, ഡീസല്‍ വില കുറയും

April 30, 2023

April 30, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: യുഎഇയില്‍ മെയ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ പെട്രോള്‍ ലിറ്ററിന് 15 ഫില്‍സും കൂടും. ഡീസല്‍ ലിറ്ററിന് 12 ഫില്‍സും കുറയും. സൂപ്പര്‍ 98 പെട്രോള്‍ നിരക്ക് ലിറ്ററിന് 3.16 ദിര്‍ഹമാകും. ഏപ്രിലില്‍ ഇത് 3.01 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് 3.05 ദിര്‍ഹമാണ് പുതിയ നിരക്ക്. കഴിഞ്ഞമാസം ഇത് 2.90 ദിര്‍ഹമായിരുന്നു.

ഏപ്രിലില്‍ 2.82 ദിര്‍ഹമായിരുന്ന ഇ-പ്ലസ് 91 പെട്രോളിന് 2.97 ദിര്‍ഹമായാണ് നിരക്ക് വര്‍ധിച്ചത്. എന്നാല്‍ ഡീസല്‍ വില കുറയും. കഴിഞ്ഞ മാസം 3.03 ദിര്‍ഹമായിരുന്ന ഡീസലിന് 2.91 ദിര്‍ഹമാണ് നിരക്ക്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News