Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അജ്‌മാനിൽ വാഹനമിടിച്ച് പെരിന്തൽമണ്ണ സ്വാദേശി മരിച്ചു

September 12, 2022

September 12, 2022

അജ്‌മാൻ : അജ്മാനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പെരിന്തൽമണ്ണ സ്വദേശി വാഹനമിടിച്ച് മരിച്ചു. പരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലൻ (51) ആണ് മരിച്ചത്.ഞായറാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.

എലൈറ്റ് എക്‌സ്ട്രൂഷൻ ഗ്രൂപ്പിൽ സെയിൽസ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന അദ്ദേഹം അജ്മാൻ അമ്മാൻ സ്ട്രീറ്റിൽ വാഹനം നിർത്തി  റോഡിന് എതിർ വശത്തേക്ക് നടക്കുന്നതിന്നിടെ വാഹനമിടിക്കുകയായിരുന്നു. സാരമായ പരിക്കേറ്റ ശ്രീലേഷിനെ പൊലീസ് അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ വട്ടക്കണ്ടത്തിൽ ഗോപാലന്റെയും കമലത്തിന്റെയും മകനാണ്. എൻ.എം.സി ഹോസ്പിറ്റൽ ഫാർമസിസ്റ്റായ ശിൽപയാണ് ഭാര്യ. മക്കൾ ശ്രാവൺ, ശ്രേയ. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/CnQu0Sm89HsFGubs4fWsFeഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News