Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

February 13, 2023

February 13, 2023

ന്യൂസ്‌റൂം ബ്യുറോ 

ഷാർജ :പ്രമുഖ ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്ന  പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം ഷാർജയിൽ കുത്തേറ്റു മരിച്ചു. 36 വയസായിരുന്നു. സംഭവത്തിൽ പാകിസ്താൻ സ്വദേശി പൊലീസ് പിടിയിലായി. ഇന്നലെ രാത്രി 12:30 യോടെ ഷാർജ ബുതീനയിലാണ് സംഭവം.
സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം.

പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും കൂടി ആക്രമണത്തിൽ പരിക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് ഷാർജയിലുണ്ടായിരുന്ന ഹകീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News