Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു

February 05, 2022

February 05, 2022

അബുദാബി∙ അബുദാബിയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. പാലക്കാട് കല്ലേക്കുളങ്ങര കേലത്ത് വീട്ടിൽ ഹരിദാസിന്റെ മകൾ ഹരിത (24)യാണ് മരിച്ചത്. അബുദാബിയിലെ അഹല്യ ആശുപത്രി യിൽ ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റായിരുന്നു. കഴിഞ്ഞ മാസം 15നു മുസഫയിലായിരുന്നു അപകടം.
ജോലി കഴിഞ്ഞു  സുഹൃത്തുക്കൾക്കൊപ്പം താമസ സ്ഥലത്തേക്കു നടന്നു പോകുന്നതിനിടെ  പിന്നിൽ നിന്ന് കാർ ഇടിക്കുകയായിരുന്നു. തലയ്ക്കു  ഗുരുതര പരുക്കേറ്റ ഹരിത 19 ദിവസമായി അബുദാബിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ  രാവിലെയായിരുന്നു അന്ത്യം. ഈ മാസം 19നു നാട്ടിൽ വരാനിരിക്കുകയായിരുന്നു.
അമ്മ: ദേവി. സഹോദരൻ: ഹരീഷ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News