Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ഫോർ വീലർ എസ്.യു.വി വാഹനം സ്വന്തമാക്കണമെങ്കിൽ ഫാമിലി വിസ നിർബന്ധമാക്കി

July 06, 2023

July 06, 2023

ന്യൂസ്‌റൂം ബ്യുറോ
മസ്കത്ത് : ഒമാനില്‍ ഫോര്‍വീല്‍ ഡ്രൈവ് എസ്.യു.വി വാഹനങ്ങളുടെ ഉടമസ്ഥവകാശം ഫാമിലി വിസയിലുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു.

അനധികൃതമായി യാത്ര ഗതാഗതത്തിനും ചരക്ക് വിതരണത്തിനും വേണ്ടി പ്രവാസി ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണിതെന്ന് റോയല്‍ ഒമാൻ പോലീസ് വ്യക്തമാക്കി.

പ്രവാസികള്‍ക്ക് അവരുടെ കുടുംബം ഒമാനില്‍ താമസിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഫോര്‍ വീല്‍ വാഹനം സ്വന്തമാക്കാനാകൂ എന്ന് റോയല്‍ ഒമാൻ പൊലീസ് ട്രാഫിക് വിഭാഗം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

വാഹനങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിക്കില്ലെന്ന് ഉടമക്ക് തെളിയിക്കാൻ കഴിയുന്നില്ലെങ്കില്‍ അവയുടെ പുതിയ രജിസ്‌ട്രേഷൻ റോയല്‍ ഒമാൻ പൊലീസിന് തടയാൻ കഴിയുന്നതാണ്. കോംപാക്റ്റ്, മിനി, മിഡ്സൈസ് അല്ലെങ്കില്‍ കൂപ്പെ ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പിക്കപ്പ് ട്രക്കുകള്‍ പ്രവാസികള്‍ സ്വന്തമാക്കുന്നതിനും റോയല്‍ ഒമാൻ പോലീസ് കര്‍ശനമായി വിലക്കുന്നുണ്ട്.

അതേസമയം, ഈ വാഹനങ്ങള്‍ അവരുടെ ജോലിയുടെ ഭാഗമായി ഉപയോഗിക്കാനാണെന്ന് തെളിയിക്കാൻ കഴിയുമെങ്കില്‍, പ്രവാസികള്‍ക്ക് അവരുടെ പേരില്‍ ആഡംബര/ഹെവി ഡ്യൂട്ടി പിക്കപ്പ് ട്രക്കുകള്‍ രജിസ്റ്റര്‍ ചെയ്യാൻ കഴിയും.

മാനേജര്‍മാര്‍, ടെക്നീഷ്യൻമാര്‍, എൻജിനീയര്‍മാര്‍ തുടങ്ങിയ മറ്റ് സമാന പ്രത്യേക പ്രഫഷണല്‍ തസ്തികകള്‍ ജോലി ചെയ്യുന്ന പ്രവാസികളെ ഈ വിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വ്യക്തികള്‍ക്ക് അത്തരം വാഹനങ്ങള്‍ സ്വന്തമാക്കാനും രജിസ്റ്റര്‍ ചെയ്യാനും അര്‍ഹതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News