Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബി റെസ്റ്റോറന്റ് അപകടം,പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു

May 26, 2022

May 26, 2022

ദുബായ് : കഴിഞ്ഞ ദിവസം അബുദാബി ഖാലിദിയ ഏരിയയിലെ ഫുഡ് കെയര്‍ റെസ്റ്റോറന്റില്‍ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു.ഇതോടെ സ്‌ഫോടനത്തില്‍ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി.അപകടത്തിൽ ഇതുവരെ മൂന്നു പേരാണ് മരിച്ചത്.
മരണം സംബന്ധിച്ച്‌ നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കാസര്‍കോട് കാഞ്ഞങ്ങാട് കൊളവയല്‍ കാറ്റാടിയിലെ ദാമോദരന്റെ മകന്‍ ധനേഷ് (32) ആണ് മരിച്ചത്. ആലപ്പുഴ വെണ്‍മണി ചാങ്ങമല സ്വദേശി ശ്രീകുമാര്‍ രാമകൃഷ്ണന്‍ നായരും പാക്കിസ്താന്‍ സ്വദേശിയുമാണ് നേരത്തെ മരിച്ച രണ്ടുപേരെന്ന് വിവരം പുറത്തുവന്നിരുന്നു.

ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റോറന്‍റിലാണ് പാചക വാതകം പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News