Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യു.എ.എയിൽ ഒരു പെൺകുട്ടി കൂടി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

December 08, 2019

December 08, 2019

ഉമ്മുൽഖുവൈൻ : യു.എ.ഇ യിൽ കഴിഞ്ഞ ദിവസം മലയാളി പെൺകുട്ടിയെ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ സമാന നിലയിൽ ഒരു മലയാളി പെൺകുട്ടി കൂടി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ഉമ്മുല്‍ഖുവൈനിലാണ് 16 വയസുകാരി വീണു മരിച്ചത്. കണ്ണൂര്‍ സിറ്റി ചിറക്കല്‍ കുളം അസീസ് മന്‍സിലില്‍ ഫിറോസിന്‍റെയും ശര്‍മിനാസിന്‍റെയും മകള്‍ മഹെക് ഫിറോസ് ആണ് മരിച്ചത്. ഉമ്മുല്‍ ഖുവൈന്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന മഹകിന് മാനസിക ആരോഗ്യ പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രിയാണ് എന്‍.ബി.ക്യൂ ബാങ്കിന് പിറകു വശത്തെ വീട്ടില്‍ അത്യാഹിതം നടന്നത്. പൊലീസുകാര്‍ എത്തിയപ്പോള്‍ ആണ് വീട്ടുകാര്‍ സംഭവം അറിയുന്നത്.

ഔര്‍ ഓണ്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി നന്ദിത (15) യെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് താമസിക്കുന്ന കെട്ടിടത്തിന്റെ പത്താംനിലയില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പാണ്  പ്രവാസി സമൂഹത്തെ വീണ്ടും നടുക്കി സമാനമായ മറ്റൊരു മരണം കൂടി.


Latest Related News