Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,മരിച്ചത് കാസർകോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി 

July 08, 2020

July 08, 2020

കാസർകോഡ് : സംസ്ഥാനത്ത് ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു.  കാസർകോഡ് സ്വദേശിയാണ് മരിച്ചത്. ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമാണ് ഇത്. ഹൂബ്ലിയിൽ നിന്നെത്തിയ മൊഗ്രാൽ പുത്തൂർ സ്വദേശി 48 കാരനായ അബ്ദുൾ റഹ്മാനാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം ഇന്നാണ് ലഭിക്കുന്നത്. പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് അബ്ദുൽ റഹ്മാൻ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിക്കുന്നത്.

മൊഗ്രാൽപുത്തൂർ സ്വദേശിയായ  ബിഎം അബ്ദുൾ റഹ്മാൻ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.ഗുരുതരാവസ്ഥയിരുന്ന അബ്ദുൾ റഹ്മാനെ ആംബുലൻസിലാണ് തലപ്പാടിയിൽ എത്തിച്ചത്.തലപ്പാടിയിൽ നിന്ന് കാറിൽ കാസർഗോഡ് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.ആശുപത്രിയിൽ നടത്തിയ ട്രു നാറ്റ് പരിശോധനയിൽ ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക     

 


Latest Related News