Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു,ഒരാൾക്ക് പരിക്ക്

April 28, 2022

April 28, 2022

മസ്‍കത്ത്: ഒമാനില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു.സ്വദേശി വിദ്യാർത്ഥിയാണ് മരിച്ചത്.മറ്റൊരു സ്വദേശിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാര്‍ വിലായത്തില്‍ സൊഹാര്‍ സെക്കണ്ടറി സ്‍കൂളിന്റെ പരിസരത്തുവെച്ചാണ് ഇരുവര്‍ക്കും മിന്നലേറ്റത്. ഒരാള്‍ തല്‍ക്ഷണം മരിക്കുകയും ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ സൊഹാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് കുട്ടിയുടെ പിതാവ് ഒരു പ്രാദേശിക മാധ്യമത്തോട് പറ‍ഞ്ഞു. കുട്ടി ആരോഗ്യവാനാണെന്നും അടുത്ത ദിവസം തന്നെ ആശുപത്രി വിടാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News