Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിലെ സലാലയിൽ കോഴിക്കോട് സ്വദേശി വെടിയേറ്റു മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

April 30, 2022

April 30, 2022

മസ്കത്ത് : ഒമാനിലെ സലാലയിൽ കോഴിക്കോട് കുറ്റ്യാടി സ്വദേശി വെടിയേറ്റു മരിച്ച സംഭവത്തിൽ ഒരാളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.സ്വദേശി പൗരനാണ് പിടിയിലായത്. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് ട്വീറ്റ് ചെയ്തു.

കുറ്റ്യാടി വേളം സ്വദേശി നിട്ടം തറമ്മല്‍ മൊയ്തീന്‍ മുസ്‍ലിയാരെ (56) ആണു വെള്ളിയാഴ്ച സലാല സദയി ലെ ഖദീജ പള്ളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തിനും പതിനൊന്നിനും ഇടക്കായി നിസ്‌കാരത്തി നായി പള്ളിയില്‍ എത്തിയതായിരുന്നു മൊയ്തീന്‍. അല്‍പ്പസമയത്തിനു ശേഷം ഇവിടെയെത്തിയ ആളാണു മൊയ്തീൻ മരിച്ച  നിലയില്‍ കിടക്കുന്നതു കണ്ടെത്തിയത്. സമീപത്തു നിന്നു വലിയ തോക്കും കണ്ടെത്തിയിരുന്നു.

30 വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്തുവരികയാണു മൊയ്തീന്‍. പിതാവ്: കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, മാതാവ് : കുഞ്ഞാമി. ഭാര്യ: ആയിശ. മക്കള്‍: നാസര്‍, ബുഷ്റ, ഹഫ്സത്ത്. മരുമക്കള്‍: സലാം കക്കറമുക്ക്, ശംസുദ്ദീ ശംസുദ്ദീന്‍ കക്കറമുക്ക്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News