Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റാനിറ്റിഡൈന്‍ കാന്‍സറിന് കാരണമാകുമെന്ന് മുന്നറിയിപ്പ്,ഒമാനിൽ ജാഗ്രതാ നിർദേശം 

September 16, 2019

September 16, 2019

റാ​നി​റ്റി​ഡൈ​ന്‍ കാ​ന്‍​സ​റി​ന്​ കാ​ര​ണ​മാ​കു​മെ​ന്നാ​ണ്​ അ​മേ​രി​ക്ക​ന്‍ ഫു​ഡ്​ ആൻഡ് ഡ്ര​ഗ്​ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പിൽ പ​റ​യു​ന്ന​ത്.

മ​സ്​​ക​ത്ത്​: അ​സി​ഡി​റ്റി​ക്കു​ള്ള മ​രു​ന്നി​ല്‍ അ​പ​ക​ട​ക​ര​മാ​യ വ​സ്​​തു​വിന്റെ സാ​ന്നി​ധ്യ​മു​ള്ള​താ​യി അ​മേ​രി​ക്ക​ന്‍ ഫു​ഡ്​ ആ​ന്‍​ഡ്​​ ഡ്ര​ഗ്​ അ​തോ​റി​റ്റി​യു​ടെ മുന്നറിയിപ്പിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ഒ​മാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജാ​ഗ്ര​ത നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഇതേതുടർന്ന്  മ​രു​ന്ന്​ വി​പ​ണി​യി​ല്‍ നി​രീ​ക്ഷ​ണം ശ​ക്​​ത​മാ​ക്കി. റാ​നി​റ്റി​ഡൈ​ന്‍ എ​ന്ന വസ്തുവിന്റെ സാ​ന്നി​ധ്യ​മാ​ണ്​ മ​രു​ന്നു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ ഒ​മാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െന്‍റ അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. സാ​ന്‍​റാ​ക്ക്​ എ​ന്നാ​ണ്​ ഇ​ത്​ വാ​ണി​ജ്യാ​ടി​സ്​​ഥാ​ന​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. അ​സി​ഡി​റ്റി, വ​യ​റി​ലെ അ​ള്‍​സ​ര്‍ എ​ന്നി​വ​യു​ടെ ചി​കി​ത്സ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളി​ലാ​ണ്​ ഇ​വ​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​ത്.

ഒ​മാ​നി​ല്‍ വി​ല്‍​ക്കു​ന്ന ഒ​രു മ​രു​ന്നി​ലും ഈ ​വ​സ്​​തു​വി​​െന്‍റ സാ​ന്നി​ധ്യ​മി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​മാ​യി ചേ​ര്‍​ന്ന്​ എ​ല്ലാ ന​ട​പ​ടി​ക​ളും കൈക്കൊ​ണ്ടി​ട്ടു​ണ്ട്.സ്​​ഥി​തി​ഗ​തി​ക​ള്‍ സ​സൂ​ക്ഷ്​​മം നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

റാ​നി​റ്റി​ഡൈ​ന്‍ കാ​ന്‍​സ​റി​ന്​ കാ​ര​ണ​മാ​കു​മെ​ന്നാ​ണ്​ അ​മേ​രി​ക്ക​ന്‍ ഫു​ഡ്​ ആൻഡ് ഡ്ര​ഗ്​ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പിൽ പ​റ​യു​ന്ന​ത്.റാ​നി​റ്റി​ഡൈ​ന്റെ കു​റ​ഞ്ഞ അ​ള​വി​ലു​ള്ള സാ​ന്നി​ധ്യം കാ​ര്യ​മാ​യ അ​പ​ക​ടം ഉ​ണ്ടാ​ക്കു​മോ​യെ​ന്ന​ത്​ ഇ​നി​യും വി​ല​യി​രു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും അ​മേ​രി​ക്ക​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.


Latest Related News