Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാൻ എല്ലാ രാജ്യാന്തര-ആഭ്യന്തര വിമാന സർവീസുകളും നിർത്തലാക്കുന്നു 

March 24, 2020

March 24, 2020

മസ്കത്ത് : ഇന്ന് പതിനെട്ട് പേരിൽ കൂടി കോവിഡ് ബാധ സ്ഥിരീകരിച്ച ഒമാനിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്നാലെ ഒമാനും എല്ലാ ആഭ്യന്തര - രാജ്യാന്തര വിമാനസർവീസുകളും നിർത്തിവെക്കാൻ തീരുമാനിച്ചു. മാർച് 29 മുതൽ രാജ്യത്തിനകത്തും പുറത്തേക്കുമുള്ള എല്ലാ വിമാനസർവീസുകളും നിർത്തലാക്കാനാണ് തീരുമാനം.എന്നാൽ മുസന്ദം ഗവർണറേറ്റിലേക്കുള്ള സർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ചേർന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

രാജ്യത്തിന് പുറത്തുള്ള എല്ലാ പൗരന്മാരെയും രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവന്ന് ഹോം ക്വറന്റൈനിൽ താമസിപ്പിക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിന് സംഭാവനകൾ സ്വീകരിക്കാൻ പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കും.

ഇതിനിടെ,ജോലി സമയം കഴിഞ്ഞാൽ അവധി ദിവസങ്ങളിൽ പോലും തൊഴിലാളികളെ പുറത്തേക്ക് പോകാൻ അനുവദിക്കരുതെന്ന് ഒമാൻ മാനവവിഭവ ശേഷി മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.

ഇന്ന് പതിനെട്ട് പേർക്കാണ് ഒമാനിൽ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം പതിനെട്ടായി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News