Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സലാല ഫ്രീസോൺ : ആസ്ഥാനമന്ദിരം രാജ്യത്തിന് സമർപ്പിച്ചു

September 04, 2019

September 04, 2019

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 15 ശതകോടി ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കുകയും 21,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
സലാല: സലാല ഫ്രീസോണിന്റെ  ആസ്ഥാന മന്ദിരത്തിന്റെ ഉത്ഘാടനം  അന്താരാഷ്ട്ര ബന്ധങ്ങള്‍ക്കും സഹകരണത്തിനുമുള്ള ഉപപ്രധാനമന്ത്രിയും സുല്‍ത്താന്റെ സ്വകാര്യ പ്രതിനിധിയുമായ സയ്യിദ് അസദ് ബിന്‍ താരീഖ് അല്‍ സെയ്ദ്  നിർവഹിച്ചു.ടൂറിസം മന്ത്രിയും സലാല ഫ്രീസോണ്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അഹമ്മദ് ബിന്‍ നാസര്‍ അല്‍ മെഹ്രീസിയടക്കം നിരവധി വിശിഷ്ട വ്യക്തികള്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. നിക്ഷേപകര്‍ക്കും ഫ്രീസോണിനകത്തെ കമ്പനികൾക്കും  മികച്ച സേവനം നല്‍കുന്നതിനായി ഏറ്റവും നവീനമായ സൗകര്യങ്ങളോടെയാണ് ആസ്ഥാനമന്ദിരം നിര്‍മിച്ചിരിക്കുന്നത്. സലാല ഫ്രീസോണിെന്‍റ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലാണ് ആസ്ഥാന മന്ദിരത്തിെന്‍റ ഉദ്ഘാടനമെന്ന് ചടങ്ങില്‍ സംസാരിച്ച ഫ്രീസോണ്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അലി ബിന്‍ മുഹമ്മദ് തബൂക്ക് പറഞ്ഞു.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 15 ശതകോടി ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കുകയും 21,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് ഫ്രീസോൺ സി.ഇ.ഒ പറഞ്ഞു. നേരിട്ടുള്ള വിദേശനിക്ഷേപം കൂടുതലായി ആകര്‍ഷിക്കുന്നതിലൂടെയേ അന്താരാഷ്ട്ര വിപണിയില്‍ ഒമാന്റെ  മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

22,500 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ ഏഴു നിലകളിലായാണ് ആസ്ഥാന മന്ദിരം നിര്‍മിച്ചിട്ടുള്ളത്. സലാല ഫ്രീസോണിെന്‍റ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസുകള്‍ക്കൊപ്പം നിക്ഷേപകര്‍ക്കുള്ള വിവിധ സൗകര്യങ്ങളും സേവനങ്ങളും ഇവിടെയുണ്ട്. നിക്ഷേപം ആകര്‍ഷിക്കുന്നതിലും സ്വദേശി കമ്പനികൾക്ക്  ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സലാല ഫ്രീസോണിന്റെ പ്രവര്‍ത്തനം വിജയകരമാണെന്ന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ടൂറിസം മന്ത്രിയുമായ അഹമ്മദ് ബിന്‍ നാസര്‍ അല്‍ മെഹ്രീസി പറഞ്ഞു.


Latest Related News