Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിലെ നിസ്‌വയിൽ പക്ഷാഘാതത്തെ തുടർന്ന് മലയാളി നിര്യാതനായി

December 01, 2020

December 01, 2020

മസ്​കത്ത്​: പക്ഷാഘാതത്തെ തുടര്‍ന്ന്​ ഒമാനിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ നഗരൂര്‍ സ്വദേശി ശശികുമാര്‍ (55) ആണ്​ ഞായറാഴ്​ച മരിച്ചത്​. തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന്  കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തി​െന്‍റ ഒരു വശം തളര്‍ന്നുപോവുകയും ഞായറാഴ്​ച കോമ സ്​റ്റേജില്‍ ആവുകയുമായിരുന്നു.

ഭാര്യയും രണ്ട്​ മക്കളുമുണ്ട്​. എട്ടു വര്‍ഷമായി ഒമാനിലുള്ള ശശികുമാര്‍ നിസ്​വ, ഇസ്​കി മേഖലയില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്​തുവരുകയായിരുന്നു. നിസ്‌വ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News