Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ഡ്രൈവർ വിസ പുതുക്കുന്നതിന് പുതിയ നിബന്ധനകൾ

February 10, 2021

February 10, 2021

മസ്കത്ത്: ഒമാനില്‍ ഡ്രൈവര്‍ തസ്തികയിലെ വിസ പുതുക്കി ലഭിക്കുന്നതിന് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.ഇതനുസരിച്ച് കാലാവധിയുള്ള ലൈസൻസ് ഉള്ളവർക്ക് മാത്രമേ ഡ്രൈവര്‍ വിസ പുതുക്കി നൽകുകയുള്ളൂ.ലൈസൻസ് കാലാവധി കഴിഞ്ഞാൽ ലൈസൻസ് പുതുക്കിയ ശേഷം മാത്രമേ വിസ പുതുക്കുകയുള്ളൂ. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും.

തൊഴില്‍ മന്ത്രാലയവുമായി ചേര്‍ന്നാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ലൈറ്റ്, ഹെവി തുടങ്ങി വിസയിലുള്ള പ്രഫഷന് അനുയോജ്യമായ ലൈസന്‍സാണ് ഉണ്ടായിരിക്കേണ്ടത്. ഇതുവരെ ഡ്രൈവര്‍ വിസ പുതുക്കാന്‍ സാധുവായ ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിരുന്നില്ല. ഡ്രൈവര്‍ തസ്തികയില്‍ സ്വദേശിവത്കരിച്ച വിഭാഗങ്ങളിലെ വിസ പുതുക്കി ലഭിക്കുകയുമില്ല. ജനുവരി അവസാനം പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഇന്ധനം, കാര്‍ഷിക ഉല്‍പന്നങ്ങള്‍, ഭക്ഷ്യോല്‍പന്നം എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സ്വദേശി ഡ്രൈവര്‍മാര്‍ മാത്രമേ പാടുള്ളൂ. സ്വദേശികള്‍ മുഴുസമയ ചുമതലയിലുള്ള ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി കാര്‍ഷിക ഉല്‍പന്നങ്ങള്‍, ഭക്ഷ്യോല്‍പന്നം എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ വിദേശി ഡ്രൈവര്‍മാരെ ജോലിക്ക് വെക്കാന്‍ അനുമതിയുണ്ട്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News