Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അത്യാവശ്യ ഘട്ടത്തിൽ അല്ലാതെ ഇന്ത്യയിലേക്ക് പോകരുതെന്ന് ഒമാൻ

April 18, 2021

April 18, 2021

മസ്കത്ത് : അത്യാവശ്യമില്ലെങ്കില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന്  ഒമാന്‍. ഒമാന്‍ എംബസിയാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇന്ത്യയില്‍ ക്രമാതീതമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണ് പുതിയ നിര്‍ദേശമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി (ഒഎന്‍എ) റിപ്പോർട്ട് ചെയ്തു.

തികച്ചും ആവശ്യമില്ലെങ്കില്‍ ഒമാന്‍ പൗരന്മാര്‍ ഇന്ത്യയിലേക്ക് പോകരുത്. ഇന്ത്യയില്‍ പ്രതിദിനം 200,000 ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യാത്രാ നിരോധനവും നിയന്ത്രണവും ഉള്‍പ്പെടെ വിവിധ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പ്രാദേശിക അധികൃതരെ പ്രേരിപ്പിക്കുന്നു', ഒമാന്‍ എംബസി അറിയിച്ചതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News