Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കനത്ത മഴയിൽ ഒമാനിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി

July 14, 2022

July 14, 2022

മസ്കത്ത് : കനത്തമഴയിലും വെള്ളപ്പൊക്കത്തിലും  ഒമാനിൽ മരിച്ചവരുടെ എണ്ണം 11 ആയി. ദോഫാറിലെ വാദിയിൽപ്പെട്ടും ഖുറിയാത്ത് വിലായത്തിലെ താഴ്‌വരയിലുംപെട്ട് നാലുപേർ കൂടി കഴിഞ്ഞദിവസം മരിച്ചതോടെയാണ് സംഖ്യ ഉയർന്നത്.

സൊഹാറിൽ വാഹനം ഒഴുക്കിൽപ്പെട്ടും രണ്ടുപേർ മരിച്ചിരുന്നു. റുസ്താഖിലെ വാദി അൽ ഹൊഖൈനിൽപ്പെട്ട് ഒരാൾ മരിച്ചു. അൽ മുദൈബിയിലെ വാദിയിൽ അകപ്പെട്ട ഏഴുപേരെ രക്ഷപ്പെടുത്തി. വാദി ഇബ്രിയിൽ മൂന്ന് കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഇതിൽ രണ്ടുപേർ രക്ഷപ്പെട്ടു. ഒരാൾ മരിച്ചു. വെള്ളപ്പൊക്കത്തിൽപ്പെട്ടാണ് ബാക്കിയുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. വാദികളിൽ വെള്ളമുയർന്നതോടെ തീരപ്രദേശങ്ങളിൽനിന്ന്‌ ആളുകൾ അകന്നുനിൽക്കണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു.

മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകടങ്ങളുടെ വ്യാപ്തി കൂട്ടിയതെന്നാണ് റിപ്പോർട്ട്. അപകടസ്ഥലങ്ങളിൽ നീന്തലിൽ ഏർപ്പെടരുതെന്നും കുട്ടികളെ കർശനമായി നിരീക്ഷിക്കണമെന്നും കാലാവസ്ഥാകേന്ദ്രം നിർേദശിച്ചു. ഉൾപ്രദേശങ്ങളിലെ ഒട്ടുമിക്ക റോഡുകളും അടച്ചിട്ടിരിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News