Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ഒരു കോവിഡ് മരണം കൂടി,മരണ സംഖ്യ മൂന്നായി

April 09, 2020

April 09, 2020

മസ്കത്ത് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. 41 കാരനായ വിദേശിയാണ് മരിച്ചത്. ഇതോടെ രോഗബാധിതർ ഏറ്റവും കുറവായിരുന്ന ഒമാനിലും മരണ സംഖ്യ മൂന്നായി. ഇതാദ്യമായാണ് ഒമാനിൽ ഒരു വിദേശി കോവിഡ് ബാധിച്ചു മരിക്കുന്നത്.ഇയാൾ ഏത് രാജ്യക്കാരനാണ് എന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമല്ല.

ഒമാനിൽ ഇന്ന് 38 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു.സൗദിയിൽ മൂന്നു പേർ ഉൾപെടെ ഇന്ന് ഗൾഫിൽ മരണസംഖ്യ നാലായി.

മാർച്ച് 31നാണ് രാജ്യത്ത് ആദ്യ മരണമുണ്ടാകുന്നത്. മത്രയിൽ വ്യാപാരിയായ 72കാരനായ സ്വദേശിയാണ് മരിച്ചത്. ഏപ്രിൽ നാലിന് മറ്റൊരു 72കാരൻ കൂടി മരണപ്പെട്ടു. മൂന്ന് മരണങ്ങളും മസ്കത്ത് മേഖലയിലാണ് ഉണ്ടായത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.       


Latest Related News