Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മസ്കത്തിൽ താമസരേഖ പുതുക്കാൻ വൈദ്യുതി ബിൽ നിർബന്ധമാക്കി

September 05, 2019

September 05, 2019

വിലാസത്തിനായി വൈദ്യുതി ബില്ലിന്റെ പകർപ്പ്  ഇല്ലെങ്കിൽ വാടക കരാറിന്റെ പകർപ്പ് പകരം നൽകാവുന്നതാണ്.   

മസ്കത്ത് : ഒമാനിൽ താമസരേഖപുതുക്കാന്‍ പോകുന്ന വിദേശികള്‍ താമസ സ്ഥലത്തെ വൈദ്യുതി ബില്ലിന്റെ പകർപ്പ്  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ സ്റ്റാറ്റസില്‍ സമര്‍പ്പിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് നിര്‍ദേശിച്ചു. ഇ-സെന്‍സസ് 2020ന്റെ  ഭാഗമായി ഒമാനില്‍ ജീവിക്കുന്ന ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

ഒമാനില്‍ ജീവിക്കുന്ന ഓരോ സ്വദേശിയും വിദേശിയും സിവില്‍ രജിസ്റ്റര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും അവരുടെ വിലാസം പുതുക്കുകയും ചെയ്യണം. ഉടമസ്ഥതയിലുള്ളതോ വാടകക്ക് താമസിക്കുന്നതോ ആയ സ്ഥലത്തെ വൈദ്യുതി ബില്ലും ഇതോടൊപ്പം നല്‍കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് നിര്‍ദേശിച്ചു. പുതിയ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കുമ്പോഴും പുതുക്കുമ്പോഴും മറ്റെന്തെങ്കിലും സേവനങ്ങള്‍ക്കായി സമീപിക്കുമ്പോഴും  അവരുടെ വിവരങ്ങള്‍ പുതുക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്ന് ആര്‍.ഒ.പി വക്താവ് പറഞ്ഞു.

വിലാസത്തിനായി വൈദ്യുതി ബില്ലിന്റെ പകർപ്പ്  ഇല്ലെങ്കിൽ വാടക കരാറിന്റെ പകർപ്പ് പകരം നൽകാവുന്നതാണ്. നിലവിലെ വിലാസത്തിനു പുറമെ ഫോണ്‍ നമ്പർ, വൈദ്യുതി ബില്‍ നമ്പർ, വിദ്യാഭ്യാസ യോഗ്യത, ജോലി,സ്ഥലം, തൊഴില്‍ സ്ഥലത്തിന്റെ വിലാസം എന്നിവയാണ് സെന്‍സസിന്റെ ഭാഗമായി രേഖപ്പെടുത്തുന്നത്.വീടുകള്‍ മാറുന്നവര്‍ വൈദ്യുതി ബില്ലില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ഇ-സെന്‍സസ് 2020 ഓഫിസ് വക്താവ് അറിയിച്ചു. വൈദ്യുതി വിതരണ കമ്പനിയുടെ വെബ്സൈറ്റ്, കാര്യാലയം, കാള്‍ സെന്റർ സൗകര്യങ്ങൾ ഇതിനായി പ്രയോജനപ്പെടുത്താം.
ഇതിനായി വാടകക്കരാറിന്റെ കോപ്പി, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, നേരത്തേയുള്ള അക്കൗണ്ട് നമ്പർ, കെട്ടിട ഉടമയുടെ പേര്, ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്പർ തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്. വൈദ്യുതി ബില്ലിന്റെ കോപ്പി കൈയില്‍ കരുതാതിരുന്നതിനെ തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാന്‍ ചെന്ന പലര്‍ക്കും കഴിഞ്ഞ ദിവസങ്ങളിലായി മടങ്ങേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.


Latest Related News