Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ഉൽപാദിപ്പിക്കുന്ന 'അൽ ബുറൈമി' കുപ്പിവെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

October 13, 2022

October 13, 2022

ന്യൂസ്‌റൂം ബ്യുറോ 
മസ്‍കത്ത്: ഒമാനിൽ തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന 'അല്‍ ബുറൈമി' ബ്രാന്‍ഡിന്റെ കുപ്പിവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഒമാനിലെ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്റര്‍ (FSQC) മുന്നറിയിപ്പ് നല്‍കി. വെള്ളത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ ബ്രോമേറ്റ് അടങ്ങിയിട്ടുള്ളതായി പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

 'അല്‍ ബുറൈമി' ബ്രാന്‍ഡിന്റെ 200 മില്ലീലിറ്റര്‍ കുപ്പിവെള്ളത്തിലാണ് അനുവദനീയമായ പരമാവധി അളവിലും കൂടുതല്‍ ബ്രോമേറ്റ് അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയതെന്ന് ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്ററിന്റെ റിപ്പോര്‍ട്ട് പറയുന്നു. പ്രശ്നമുള്ളതായി കണ്ടെത്തിയ ഉത്പന്നങ്ങള്‍,  ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും എന്നാല്‍ ഇതിനോടകം ആരുടെങ്കിലും കൈവശം ഈ കുപ്പിവെള്ളം ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം.

ബാക്ടീരിയ ഉള്‍പ്പെടെയുള്ള സൂക്ഷ്മ ജീവികളെ നശിപ്പിച്ച് കുടിവെള്ളം ശുദ്ധീകരിക്കുമ്പോള്‍ രൂപപ്പെടുന്ന ഉപോത്പന്നമാണ് ബ്രോമേറ്റ്. ഓസോണൈസേഷന്‍ എന്നാണ് ഈ ശുദ്ധീകരണ പ്രക്രിയയുടെ പേര്. പ്രത്യേക നിറമോ രുചയോ ഇല്ലാത്ത ബ്രോമേറ്റ് പ്രകൃതിയില്‍ കാണപ്പെടുന്ന ഒരു രാസവസ്‍തുവല്ല. വെള്ളത്തില്‍ സാധാരണ നിലയില്‍ ബ്രോമേറ്റ് കലരാറില്ലെങ്കിലും ഓസോണൈസേഷന്‍ പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന കുടിവെള്ളത്തില്‍ ചിലപ്പോള്‍ ബ്രോമേറ്റ് സാന്നിദ്ധ്യം ഉണ്ടാവാന്‍ സാധ്യതയുണ്ട്. വലിയ അളവില്‍ ബ്രോമേറ്റ് ശരീരത്തിലെത്തുന്നത് ചിലര്‍ക്ക് ശ്വാസംമുട്ടല്‍, ഛര്‍ദി, വയറിളക്കം, വയറുവേദന എന്നിവ അനുഭവപ്പെടാന്‍ കാരണമാവും. വളരെ കൂടുതല്‍ അളവ് ബ്രോമേറ്റ് ശരീരത്തിലെത്തുന്നത് വൃക്കകളെയും നാഡീവ്യവസ്ഥയെയും കേള്‍വിയെയും ബാധിക്കാനും സാധ്യതയുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News