Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാന്‍ എയര്‍ ലഗേജില്‍ മാക്ബുക്ക് പ്രോ ലാപ്ടോപ് അനുവദിക്കില്ല

September 01, 2019

September 01, 2019

ബാറ്ററി അമിതമായി ചൂടാകുന്നതു മൂലം പൊട്ടിത്തെറിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ചില മോഡല്‍ മാക്ബുക്ക് പ്രോ- ലാപ്പ്‌ടോപ്പുകള്‍ നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനി തിരിച്ചുവിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 

മസ്കത്ത് : മസ്കത്ത്: സുരക്ഷാ കാരണങ്ങൾ മുന്‍നിര്‍ത്തി 15 ഇഞ്ച് മാക്ബുക്ക് പ്രോ-ലാപ്ടോപ്പിന് ഒമാന്‍ എയറും വിലക്കേര്‍പ്പെടുത്തി. യാത്രക്കാര്‍ ചെക്ക്ഡ് ലഗേജുകളില്‍ ലാപ്ടോപ് കൊണ്ടുപോകുന്നതിനാണ് വിലക്കുള്ളത്. ഹാന്‍ഡ് ബാഗേജായി കൊണ്ടുപോകുന്നതിന് വിലക്കില്ല. എന്നാല്‍, യാത്രയിലുടനീളം സ്വിച് ഓഫ് ചെയ്തിരിക്കണമെന്ന് നിബന്ധനയുണ്ട്.യാത്രക്കിടെ  ചാര്‍ജിങ്ങും അനുവദിക്കില്ല. 

എയര്‍ ഇന്ത്യ, ഇത്തിഹാദ്, ഇന്‍ഡിഗോ തുടങ്ങിയ അന്താരാഷ്ട്ര വിമാനക്കമ്പനികളും കഴിഞ്ഞ ദിവസങ്ങളിലായി ഈ  മോഡല്‍ ചെക്ക്ഡ് ലഗേജുകളില്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2015 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കുമിടയില്‍ വിറ്റ ലാപ്ടോപ്പുകളാണ് ആപ്പിള്‍ കഴിഞ്ഞ ജൂണില്‍ തിരികെ വിളിച്ചത്. ഇതില്‍ ഉപയോഗിച്ചിട്ടുള്ള ലിഥിയം അയണ്‍ ബാറ്ററി അമിതമായി ചൂടായി പൊട്ടിത്തെറിക്കാനും തീപിടിക്കാനുമിടയുണ്ടെന്നാണ് വിലയിരുത്തല്‍. കുഴപ്പമുള്ള മോഡലുകളിലെ ബാറ്ററികള്‍ സൗജന്യമായി മാറ്റി നല്‍കുകയും ചെയ്യും.


Latest Related News