Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ ഡിസംബർ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

November 29, 2021

November 29, 2021

ദുബായ്: യുഎഇയില്‍ ഡിസംബര്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്.

ഡിസംബര്‍ ഒന്നു മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.77 ദിര്‍ഹമായിരിക്കും നിരക്ക്. നവംബര്‍ മാസം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.80 ദിര്‍ഹമായിരുന്നു നിരക്ക്.

സ്‌പെഷ്യല്‍ 95 പെട്രോളിന് ഡിസംബര്‍ 1 മുതല്‍ 2.66 ദിര്‍ഹമാണ് വില. നവംബര്‍ മാസം സ്‌പെഷ്യല്‍ 95 പെട്രോളിന്റെ വില 2.69 ദിര്‍ഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.58 ദിര്‍ഹമാണ് ഡിസംബറിലെ നിരക്ക്. നവംബര്‍ മാസത്തില്‍ ഇ പ്ലസ് ലിറ്ററിന് 2.61 ദിര്‍ഹമായിരുന്നു വില.

നവംബര്‍ മാസത്തില്‍ ലിറ്ററിന് 2.81 ദിര്‍ഹമായിരുന്ന ഡീസലിന് ഡിസംബറില്‍ ലിറ്ററിന് 2.77 ദിര്‍ഹമാണ് നിരക്കായി ഈടാക്കുക.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 33450 593 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News