Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
ഇന്ധനവിലയിൽ പല സംസ്ഥാനങ്ങളിലും തിരിച്ചടി,കുറച്ചത് കോവിഡ് കാലത്തെ അധിക കൊള്ളയിൽ നിന്ന് തുച്ഛമായ തുകമാത്രം

November 03, 2021

November 03, 2021

അൻവർ പാലേരി 

ന്യൂഡൽഹി : എക്സൈസ് തീരുവയിൽ കുറവ് വരുത്തിക്കൊണ്ട്  ഇന്ധനവിലയിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചത് പലസംസ്ഥാനങ്ങളിലും ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ കനത്ത തിരിച്ചടി കൂടി കണക്കിലെടുത്താണെന്ന് വിലയിരുത്തൽ.അതേസമയം,കോവിഡിനെ തുടർന്ന് ജീവിതം വഴിമുട്ടിയ ജനങ്ങൾക്ക് മേൽ അധിക ബാധ്യതയായി കഴിഞ്ഞ വർഷം സെപ്തംബർ മുതൽ കേന്ദ്രസർക്കാർ ദിനം പ്രതി ഇന്ധന വില വർധിപ്പിച്ചിരുന്നു.കോവിഡ് കാലത്ത് ഡീസൽ ലിറ്ററിന് 21 രൂപയും പെട്രോൾ ലിറ്ററിന് 14 രൂപയുമാണ് അധികനികുതിയിനത്തിൽ ജനങ്ങൾക്ക് മേൽ അടിച്ചൽപിച്ചത്.ഇത് കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതിന് പകരം പെട്രോളിന്റെ അധികനികുതിയിൽ തുച്ഛമായ കുറവ് വരുത്തി ഇപ്പോഴത്തെ ജനരോഷത്തിന് അൽപമെങ്കിലും ശമനമുണ്ടാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.കോവിഡ് കാലത്ത്  അധിക നികുതിയായി ഈടാക്കിയ ഡീസലിന്റെ നികുതി 21 രൂപയിൽ നിന്ന് 10 രൂപയായി കുറച്ചെങ്കിലും പെട്രോളിന്റെ അധിക നികുതിയായ 14 രൂപയിൽ നിന്ന്  അഞ്ചു രൂപ മാത്രമാണ് കുറച്ചത്.

ഈ സാഹചര്യത്തിൽ രാജ്യത്ത് പല സംസ്ഥാനങ്ങളിലും സെഞ്ച്വറി കടന്ന് മുന്നോട്ടു കുതിക്കുന്ന ഇന്ധന വില നൂറ് രൂപയിൽ കുറയില്ലെന്ന് ഏതാണ്ട് ഉറപ്പായി. 

 


Latest Related News