Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഒഡെപെക് വഴി യു.എ.ഇയിൽ ജോലിയിൽ പ്രവേശിക്കാം,തസ്തികകളും മറ്റു വിവരങ്ങളും

May 28, 2023

May 28, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ്: ഒഡെപെക് മുഖേന യു.എ.ഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് സ്ട്രക്ചറല്‍ സ്റ്റീല്‍ എസ്റ്റിമേഷൻ ആൻഡ് ഡിസൈൻ എൻജിനീയര്‍, സ്ട്രക്ചറല്‍ സ്റ്റീല്‍ ഫാബ്രിക്കേറ്റര്‍, സ്ട്രക്ചറല്‍ സ്റ്റീല്‍ ടെക്കല ഡീറ്റേലര്‍, സെയില്‍സ് മാനേജര്‍/ എൻജിനീയര്‍, ഇലക്‌ട്രോ മെക്കാനിക് ടെക്‌നീഷ്യൻ, എയര്‍ലസ് പെയിന്റര്‍, എയര്‍ പെയിന്റര്‍, സ്റ്റീല്‍ മെറ്റല്‍ ഫാബ്രിക്കേറ്റര്‍, മിഗ് വെല്‍ഡര്‍, ഫിറ്റര്‍, എയര്‍ലസ് ആട്ടോ പെയിന്റര്‍, ഡെന്റര്‍, ഹൈഡ്രോളിക് മെക്കാനിക്ക് എന്നീ തസ്തികകളില്‍ ഉദ്യോഗാര്‍ഥികളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നു.

ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയവും 35 വയസ്സില്‍ താഴെ പ്രായവുമുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ടവറിലെ അഞ്ചാം നിലയിലുള്ള ഒഡെപെക് ഓഫിസില്‍ ജൂണ്‍ നാലിന് രാവിലെ 9.30ന് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in. ഫോണ്‍: 047-2329440/41/42/43/45.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News