Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
വിസയും ടിക്കറ്റും സൗജന്യം,സൗദിയിൽ നെഴ്സായി ജോലിചെയ്യാൻ നോർക്ക റൂട്സ് വഴി അപേക്ഷിക്കാം

July 27, 2023

July 27, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് പെര്‍ഫ്യൂഷനിസ്റ്റ് തസ്തികയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റിന് അവസരം.

കാര്‍ഡിയാക്ക് പെര്‍ഫ്യൂഷനില്‍ ബി.എസ്.സിയോ, എം.എസ്.സിയോ അധികയോഗ്യതയോ ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കം. പ്രസ്തുത മേഖലയില്‍ മുൻപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുൻഗണന ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ rmt3.norka@kerala.gov.in എന്ന ഇമെയില്‍ മുഖേന അപേക്ഷിക്കേണ്ടതാണ്. വിവരങ്ങള്‍ നോര്‍ക്ക റൂട്‌സിന്റെ വെബ്‌സൈറ്റിലും wwww.norkaroots.org, നോര്‍ക്ക റൂട്‌സിന്റെ ലാംഗ്വേജ് സ്‌കൂളിന്റെ വെബ്‌സൈറ്റിലും www.nifl.norkaroots.org ലും ലഭിക്കുന്നതാണ്.

ബയോഡാറ്റ (അപ്‌ഡേറ്റ് ചെയ്തത്), ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാൻഡ് പകര്‍പ്പുകള്‍, വൈറ്റ് ബാക് ഗ്രൗണ്ട് വരുന്ന ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (White background photo (size below 500*500 pixel and in jpg format) എന്നിവ ഇ-മെയില്‍ അയക്കേണ്ടതാണ്.

ആകര്‍ഷകമായ ശമ്ബളവും അലവൻസുകളും ലഭിക്കും. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ തീയതി, വേദി എന്നിവ അറിയിക്കുന്നതാണ്. 31.07.2023 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ് എന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm

 


Latest Related News