Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
അബുദാബിയിൽ ജോലിയുണ്ട് : നേഴ്‌സുമാർക്ക് നോർക്ക റൂട്സ് വഴി അപേക്ഷിക്കാം 

September 06, 2019

September 06, 2019

തിരുവനന്തപുരം : യുഎഇയിലെ പ്രമുഖ ഹോം ഹെല്‍ത്ത് കെയര്‍ സെന്‍ററിലേയ്ക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത നഴ്സുമാരെ, ബിഎസ്‌സി/ജിഎന്‍എം നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. ഡിഎച്ച്എ ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന. ബിഎസ്‌സി നഴ്സുമാര്‍ക്ക് 3750 ദിര്‍ഹവും ജിഎന്‍എം നഴ്സുമാര്‍ക്ക് 3000 ദിര്‍ഹവുമാണ് ശമ്പളം ലഭിക്കുക. മൂന്നു വര്‍ഷമാണ് കരാര്‍ കാലാവധി. താമസം, വീസ തുടങ്ങിയവ സൗജന്യം. താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ഫോട്ടോ പതിപ്പിച്ച ബയോഡേറ്റ  സെപ്തംബര്‍ 16 ന് മുമ്പായി norkacv2kochi@gmail.com എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ലും നോര്‍ക്ക റൂട്ട്സ് ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോള്‍) 0471-2770577,2770540 നമ്പരുകളിലും ലഭിക്കും.


Latest Related News