Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ നൽകാൻ നോർക പദ്ധതി 

May 10, 2020

May 10, 2020

തിരുവനന്തപുരം : കോവിഡ് ഭീഷണിയെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ പ്രവാസി മലയാളികൾക്ക് അടിയന്തര വായ്പ അനുവദിക്കാൻ നോർക പദ്ധതി തയാറാക്കി.30 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിക്കാണ് നോര്‍ക്ക തുടക്കം കുറിച്ചിരിക്കുന്നത് . കുറഞ്ഞത് രണ്ട് വര്‍ഷം വരെ വിദേശത്ത് ജോലി ചെയ്ത ശേഷം സ്ഥിരമായി നാട്ടിലെത്തിയവര്‍ക്കാണ് വായ്പ അനുവദിക്കുന്നത്.

നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്‌ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ്(എന്‍ഡിപ്രേം) എന്ന പദ്ധതിയിലൂടെയാണ് പ്രവാസികള്‍ക്ക് സഹായം ലഭിക്കുക. സംയോജിത കൃഷി, ഭക്ഷ്യ സംസ്‌കരണം, ക്ഷീരോല്‍പ്പാദനം, മത്സ്യകൃഷി, ആട്, കോഴി വളര്‍ത്തല്‍, പുഷ്പ കൃഷി, പച്ചക്കറി കൃഷി, കമ്ബ്യൂട്ടര്‍ ഉപകരണങ്ങള്‍, തേനീച്ച വളര്‍ത്തല്‍, ഹോംസ്‌റ്റേ, റിപ്പയര്‍ ഷോപ്പുകള്‍, ചെറുകിട വ്യാപാര സ്ഥാനപങ്ങള്‍, ടാക്‌സി സര്‍വ്വീസ്, ബ്യൂട്ടി പാര്‍ലറുകള്‍, എന്നിങ്ങനെ വിവിധ സംരഭങ്ങള്‍ തുടങ്ങുന്നതിന് വായ്പ അനുവദിക്കും .

15 ബാങ്കുകളുടെ 5000ലധികം ശാഖകള്‍ വഴിയാണ് വായ്പകള്‍ അനുവദിക്കുന്നത്. https://norkaroots.org എന്ന വെബ്സൈറ്റിലൂടെ വായ്പയ്ക്ക് അപേക്ഷിക്കാം. പാസ്‌പോര്‍ട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ്‍ലോഡ് ചെയ്യണം. രണ്ടുവര്‍ഷം വിദേശവാസം തെളിയിക്കാനുള്ള പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.     


Latest Related News