Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യാത്രാവിലക്ക് : നാട്ടിൽ നിന്നും മരുന്നെത്തിക്കാം,കടമ്പകൾ ഏറെയാണ് 

April 17, 2020

April 17, 2020

ദോഹ : പ്രവാസികള്‍ക്ക് നാട്ടില്‍ നിന്നും ജീവന്‍രക്ഷാ മരുന്നുകള്‍ വിദേശത്ത് എത്തിക്കാന്‍ നോര്‍ക്ക റൂട്ട്സ് വഴിയൊരുക്കിയതായി നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി ന്യൂസ്‌റൂമിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂസ്‌റൂമുമായി സംസാരിക്കുന്നതിനിടെയാണ് ഇതിന്റെ വിശദാംശങ്ങൾ അദ്ദേഹം വിശദീകരിച്ചത്.കാര്‍ഗോ സര്‍വീസ് വഴിയാണ് മരുന്നുകള്‍ അയക്കുക. ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള രോഗങ്ങള്‍, മരുന്നുകള്‍ എന്നിവ നിശ്ചയിക്കുക. മരുന്നുകള്‍ അയയ്ക്കാന്‍ പ്രവാസിയുടെ ബന്ധുക്കള്‍ കസ്റ്റംസ് ഡ്രഗ് ഇന്‍സ്പെക്ടറുടെ എന്‍.ഒ.സി വാങ്ങണം.

എന്‍.ഒ.സി-ക്കായി അപേക്ഷക്കൊപ്പം മരുന്ന് അയക്കുന്നയാളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ, ഡോക്ടറുടെ കുറിപ്പടി, മരുന്നിന്റെ ബില്ല്, മരുന്നിന്റെ ഫോട്ടോ എന്നിവ todcochin@nic.in ലേക്ക് മെയില്‍ അയയ്ക്കണം. എന്‍.ഒ.സി ലഭിച്ച ശേഷം മരുന്നുകള്‍ മുകളില്‍ പറഞ്ഞ രേഖകള്‍ സഹിതം അയാട്ട (IATA) അംഗീകാരമുള്ള കാര്‍ഗോ ഏജന്റിനെ ഏല്‍പ്പിക്കും.

നിലവിൽ കാര്‍ഗോ സേവനം ലഭ്യമായ രാജ്യങ്ങളിലേക്ക് മാത്രമെ മരുന്ന് അയക്കാന്‍ സാധിക്കൂ. എന്‍.ഒ.സി അപേക്ഷയുടെ മാതൃക www.norkaroots.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. സര്‍വീസുകള്‍ ആരംഭിക്കുന്ന മുറയ്ക്ക് കൊറിയര്‍ വഴിയും മരുന്നുകള്‍ അയയ്ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക. 


Latest Related News