Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
മുസ്‌ലിംകളല്ലാത്ത വനിതകൾ മസ്ജിദുന്നബവിയുടെ മുറ്റത്തെത്തിയ സംഭവം വിവാദമാക്കേണ്ടെന്ന് ഭരണകാര്യ സമിതി

February 09, 2023

February 09, 2023

ന്യൂസ്‌റൂം ബ്യുറോ 

റിയാദ് :അമുസ്‌ലിംകൾക്ക് പ്രവേശനമില്ലാത്ത മദീനയിലെ മസ്ജിദുന്നബവിയുടെ മുറ്റത്ത് മുസ്ലിംകളല്ലാത്ത രണ്ട് വനിതകൾ എത്തിയ സംഭവത്തിൽ പ്രതികരണവുമായി ഭരണകാര്യ സമിതി. മുസ്ലിംകളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ മദീനയിലെ പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്ന മസ്ജിദുന്നബവി കോമ്പൗണ്ടില്‍ വിദേശികളായ അമുസ്ലിം വനിതകളെത്തിയത് വിവാദമാക്കേണ്ടതില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും മസ്ജിദുന്നബവി കാര്യ വിഭാഗം അറിയിച്ചു.

മസ്ജിദിന്റെ പവിത്രതക്ക് യോജിക്കാത്ത വസ്ത്രമായിരുന്നു അവര്‍ ധരിച്ചിരുന്നത്. സ്ഥലത്തിന്റെ സ്വകാര്യതയെയും പവിത്രതയെയും കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും പള്ളിയുടെ സന്ദേശം അവരെ പരിചയപ്പെടുത്തുകയും ചെയ്തതായും അധികൃതർ വ്യക്തമാക്കി.ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ മനസ്സിലാക്കി നന്ദിയും അഭിനന്ദനവും അറിയിച്ചാണ് അവര്‍ പുറത്തിറങ്ങിയതെന്നും  മസ്ജിദുന്നബവി കാര്യ വിഭാഗം വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളില്‍ ഇക്കാര്യത്തില്‍ പ്രചരിക്കുന്ന വിവാദങ്ങളും തെറ്റിദ്ധാരണകളും തള്ളിക്കളയണമെന്നും ഔദ്യോഗിക വാര്‍ത്തയാണ് എല്ലാവരും സ്വീകരിക്കേണ്ടതെന്നും മസ്ജിദുന്നബവി കാര്യ സമിതി ആവശ്യപ്പെട്ടു

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News