Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ഒമിക്രോൺ : ഗൾഫിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കൊറന്റൈൻ ആവശ്യമില്ല

November 29, 2021

November 29, 2021

ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈൻ ബാധകമല്ല. കേന്ദ്ര സർക്കാർ റിസ്ക് വിഭാഗത്തിൽ പെടുത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ മാത്രമാണ് നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റൈനിൽ കഴിയേണ്ടത്. കോവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്ന പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര യാത്രികർക്കുള്ള മാർഗ രേഖ കേന്ദ്ര സർക്കാർ പുതുക്കിയത്. വിദേശത്ത് നിന്ന് വരുന്ന എല്ലാവരും 72 മണിക്കൂർ മുമ്പ് ആർ.ടി.പി.സി.ആർ പരിശോധന നടത്തി എയർ സുവിധ പോർട്ടലിൽ സത്യവാങ്ങ്മൂലം നൽകണം. ഇതിൽ അപകട സാധ്യതാ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഇന്ത്യയിലെ വിമാനത്താവളത്തിൽ വീണ്ടും ആർ.ടി.പി സി ആർ പരിശോധന നടത്തണം.
പോസിറ്റീവാണെങ്കിൽ സാംപിൾ ജനിതിക ശ്രേണി പരിശോധനയ്ക്ക് അയക്കുകയും പ്രൊട്ടോകോൾ പ്രകാരം ചികിത്സയ്ക്ക് വിധേയമാകുകയും വേണം. നെഗറ്റീവ് ആകുന്നവർ 7 ദിവസത്തെ ഹോം ക്വാറൻ്റയിൻ പൂർത്തിയാക്കി എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കിൽ 7 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. അപകട സാധ്യതയില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ 5 ശതമാനം പേരെ തിരഞ്ഞെടുത്ത് പരിശോധിക്കും. അവരിൽ പോസിറ്റീവ് ആകുന്നവരുടെ സാംപിൾ ജനിതിക ശ്രേണി പരിശോധനയ്ക്ക് അയക്കും. ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്ട്സ്വാന, ചൈന, മൗറീഷ്യസ് , ന്യൂസ്ലാൻ്റ്, സിംബാവേ, സിങ്കപ്പൂർ, ഹോങ്കോങ്, ഇസ്രേയിൽ എന്നീ രാജ്യങ്ങളാണ് ഇന്ത്യ അപകട സാധ്യതാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാൻ്റയിൻ നിർബദ്ധമാണന്ന അഭ്യൂഹം പടർന്നിരുന്നു. കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയതോടെ സംസ്ഥാനവും ഗൾഫിൽ നിന്ന് വരുന്നവർക്ക് ക്വാൻ്റയിൻ നിർബന്ധമാക്കില്ല

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 33450 593 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News