Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയില്‍ അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കില്ല, വില നിയന്ത്രണത്തിന് പുതിയ നയം

April 09, 2023

April 09, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ പുതിയ നയം രൂപപ്പെടുത്തുന്നതിനെ കുറിച്ച് ഗവണ്‍മെന്റ് പഠനം നടത്തുമെന്ന് യു.എ.ഇ പാര്‍ലമെന്ററി ബോഡിയായ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ ചോദ്യത്തിന് മറുപടിയായി സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബില്‍ തൗഖ് പറഞ്ഞു.

ഉപഭോക്താക്കളെയും പ്രാദേശിക ഉല്പാദകരെയും വ്യവസായികളെയും കര്‍ഷകരെയും സംരക്ഷിക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് പഠനം. ഉല്പാദകര്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനൊപ്പം ഉപഭോക്താക്കളെ അമിത വിലക്കയറ്റത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതായിരിക്കും നയം. നിലവില്‍ അവശ്യ സാധനങ്ങള്‍ക്ക് ഗവണ്‍മെന്റ് വില നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ യാതൊരു നീക്കവുമില്ലെന്ന് സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ മോണിറ്ററിങ് ആന്‍ഡ് ഫോളോവിങ് അപ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ ഷംസി പറഞ്ഞു.

കഴിഞ്ഞ മാസം മുട്ട ഉള്‍പ്പെടെയുള്ള കോഴി ഉല്പന്നങ്ങള്‍ക്ക് 13 ശതമാനം വില വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയിരുന്നു. ആറ് മാസത്തേക്കാണ് വില വര്‍ധനയ്ക്ക് അനുമതി നല്‍കിയത്. ഉല്പാദന ചെലവ് വര്‍ധിച്ചതിനാല്‍ വിവിധ സ്ഥാപനങ്ങളും ഫാമുകളും നിരന്തരമായി നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് വില വര്‍ധനവിന് അനുമതി നല്‍കിയതെന്ന് സാമ്പത്തിക കാര്യമന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News