Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
എയർ ഇന്ത്യ എക്സ്പ്രസ്സിൽ സൗജന്യ സ്‌നാക്‌സ് ബോക്സ് നൽകുന്നത് നിർത്തലാക്കി,ക്രെഡിറ്റ് കാർഡ് കയ്യിൽ കരുതണം

June 22, 2023

June 22, 2023

ന്യൂസ്‌റൂം ബ്യുറോ 

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ  .യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി .ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണവും ബുക്ക് ചെയ്യാം. വിമാനത്തിൽ നിന്നും പണം നൽകിയും ഭക്ഷണം വാങ്ങാം .ബജറ്റ് എയർ ലൈൻസ് എന്ന സങ്കൽപ്പത്തിലാണ് സൗജന്യ സ്നാക്സ് ബോക്സ് നൽകിയിരുന്നത്. ക്രൂ അംഗങ്ങൾക്കുള്ള ഹോട്ടലിലെ പ്രത്യേക മുറി താമസവും നിർത്തിയിരുന്നു. രണ്ട് പേർക്ക് ഒരു മുറിയെടുക്കണമെന്നായിരുന്നു നിർദ്ദേശം. ദില്ലി ലേബർ കോടതി ഈ തീരുമാനം സ്റ്റേ ചെയ്തിരുന്നു 

സ്വകാര്യ വത്കരണ ശേഷം വരുമാന വർദ്ധന ലക്ഷമിട്ടാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.ക്രെഡിറ്റ് കാര്‍ഡ് വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോൾ ക്രെഡിറ്റ് കാര്‍ഡ് കയ്യില്‍ കരുതണമെന്ന് നിർദേശമുണ്ട്. കാര്‍ഡ് ഇല്ലെങ്കില്‍ കാര്‍ഡിൻറെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കയ്യില്‍ കരുതണം. മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റ് എടത്തതെങ്കില്‍ ആ വ്യക്തിയുടെ അനുമതിപത്രം കൈവശം കരുതണം. ഒപ്പം കാര്‍ഡിന്‍റെ പകര്‍പ്പും കൈവശം സൂക്ഷിക്കണം. ക്രെഡിറ്റ് കാര്‍ഡ്  ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിന്‍റെ ഭാഗമായാണ് നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ വീണ്ടും കര്‍ശനമാക്കുന്നത്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക് https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക


Latest Related News