Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഹജ്ജിന് ഈ വർഷം പ്രായപരിധിയില്ല,ഇൻഷുറൻസ് തുക കുറച്ചു

January 09, 2023

January 09, 2023

ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ :ഈ വര്‍ഷം ഹജ്ജിന് പ്രായപരിധിയില്ലെന്നും ഏതു പ്രായക്കാര്‍ക്കും ഹജ്ജിന് അപേക്ഷിക്കാമെന്നും സൗദി ഹജ്ജ് മന്ത്രി തൗഫീഖ് അല്‍റബീഅ.കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് ഹജ്ജ് കര്‍മം മടങ്ങുകയാണെന്നും കോവിഡുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ഉണ്ടാവില്ലെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. ഹജ്ജ് എക്‌സ്‌പോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹാജിമാരുടെ പ്രായപരിധി 60 ആക്കി ചുരുക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം പ്രായപരിധിയില്ല. ഹാജിമാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി 109 റിയാലില്‍ നിന്ന 29 റിയാലാക്കി കുറിച്ചിട്ടുണ്ട്. ഉംറ തീര്‍ഥാടകരുടെ ഇന്‍ഷുറന്‍സ് 235 റിയാലില്‍ നിന്ന് 88 റിയാലാക്കിയും കുറച്ചു.

ഈ വര്‍ഷം ഉംറ വിസ 30 ദിവസത്തില്‍ നിന്ന് 90 ദിവസമാക്കി വര്‍ധിപ്പിച്ചു. ഏതു ഉംറ തീര്‍ഥാടകനും സൗദി അറേബ്യയിലെ ഏതു നഗരത്തിലും സന്ദര്‍ശനം നടത്താം.പ്രവാചകന്റെയും അനുചരന്മാരുടെയും ചരിത്രവുമായി ബന്ധപ്പെട്ട 20 പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും 100 വെബ്‌സൈറ്റുകള്‍ നിര്‍മിക്കുകയും ചെയ്യും-. അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News