Breaking News
പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  |
നെയ്‌മർ ആരാധകരുടെ ചങ്ക് പിടഞ്ഞു,പരിക്ക് സാരമുള്ളതല്ലെന്ന് പരിശീലകൻ

November 25, 2022

November 25, 2022

ന്യൂസ്‌റൂം സ്പോർട്സ് ബ്യുറോ 

ദോഹ : വ്യാഴാഴ്‌ച സെർബിയയുമായുള്ള മത്സരത്തിനിടെ നെയ്‌മറുടെ കാലിനേറ്റ പരിക്ക് സാരമുള്ളതല്ലെന്നും നെയ്‌മർ തുടർന്നും കളിക്കുമെന്നും പരിശീലകൻ ടിറ്റെ അറിയിച്ചു.

മൽസരം അവസാനിക്കാൻ 11 മിനുട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് നെയ്മർക്ക് ചവിട്ടേറ്റ് പരിക്കേറ്റത്.പിന്നാലെ പരിക്കേറ്റ് കാൽ വീങ്ങിയിരിക്കുന്ന നെയ്‌മറുടെ ചിത്രം പുറത്തുവന്നിരുന്നു.മത്സരത്തിൽ ഒൻപത് തവണയാണ് നെയ്‌മർ ഫൗൾ ചെയ്യപ്പെട്ടത്.

'ആശങ്ക വേണ്ട,നെയ്‌മർ തുടർന്നും ലോകകപ്പിൽ കളിക്കും'-ടിറ്റെ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഖത്തർ ലോകകപ്പിലെ ആദ്യമത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ സെബിയയെ പരാജയപ്പെടുത്തിയത്.റിച്ചാർലിസനാണ് ബ്രസീലിനായി രണ്ടു ഗോളുകളും നേടിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News