Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബി വിമാനത്താവളത്തിൽ ഇസ്രായേൽ യാത്രക്കാരെ തടഞ്ഞതായി റിപ്പോർട്ട്

August 14, 2023

August 14, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി : ഇസ്രായേലിൽ നിന്നും വിസ് എയർ വിമാനത്തിൽ അബുദാബിയിലെത്തിയ 170 യാത്രക്കാരുടെ പ്രവേശനം യു.എ.ഇ തടഞ്ഞതായി റിപ്പോർട്ട്. അനഡോലു ന്യൂസ് ഏജൻസിയാണ് ഇക്കാര്യം  റിപ്പോർട്ട് ചെയ്തത്.
 
ടെൽ അവീവിലെ ബെൻ ഗുറിയോൺ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിസ് എയർ വിമാനം,വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞ് യുഎഇയിലെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ, യാത്രക്കാരെ എയർപോർട്ട് ഉദ്യോഗസ്ഥർ മാറ്റി നിർത്തുകയായിരുന്നു. അബുദാബിയിൽ ലാൻഡ് ചെയ്‌ത മറ്റ് വിമാനങ്ങളിൽ നിന്നുള്ള യാത്രക്കാരെ കസ്റ്റംസ് ലൈനുകളിൽ മുന്നോട്ട് പോകാൻ അനുവദിച്ചതായും റിപ്പോർട്ടുണ്ട്.

ഇസ്രായേലി വിമാനത്തിൽ നിന്നുള്ള യാത്രക്കാർക്ക്, അബുദാബിയിൽ പ്രവേശനം നിഷേധിച്ചതിനെ കുറിച്ച് വ്യക്തമായ വിശദീകരണമൊന്നും അധികൃതർ നൽകിയിട്ടില്ല. സാധുതയുള്ള വിസ ഇല്ലാത്തതിനാലാണ് പ്രവേശനം തടഞ്ഞതെന്ന് യാത്രക്കാരെ ഉദ്ധരിച്ച് സാമ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News