Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇന്ന് തിരിച്ചുവരാനിരിക്കെ കെ.എം.സി.സി. ഷാര്‍ജ കമ്മിറ്റി സംസ്ഥാന സെക്രട്ടറി നാട്ടിൽ അന്തരിച്ചു

August 21, 2023

August 21, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: കോഴിക്കോട് കാപ്പാട് തിരുവങ്ങൂര്‍ പോയിലില്‍ സുബൈര്‍ (61) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കെ.എം.സി.സി. ഷാര്‍ജ കമ്മിറ്റി സംസ്ഥാനസെക്രട്ടറിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഇദ്ദേഹം നാട്ടില്‍ നിന്ന് ഷാര്‍ജയിലേക്ക് ഇന്ന് (തിങ്കളാഴ്ച്ച) രാവിലെ തിരിച്ച് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.

35 വര്‍ഷമായി പ്രവാസിയായിരുന്നു. പരേതരായ തൈവളപ്പില്‍ മുഹമ്മദിന്റെയും പുറക്കാട് കൊപ്പരക്കണ്ടം മുല്ലവിരുത്തി വീട്ടിലെ ഖദീജക്കുട്ടിയുടെയും മകനാണ്.

ഭാര്യ: ജസീറ നെടുളി (കാപ്പാട്). മക്കള്‍: മുഹമ്മദ് ഷിബിലി (ഷാര്‍ജ), ഷാമില്‍ അബ്ദുള്ള, മുഹമ്മദ് ഷദാന്‍. സഹോദരങ്ങള്‍: അബ്ദുൾ മജീദ്, അബ്ദുൾ നാസര്‍, അബൂബക്കര്‍, സഫിയ, സീനത്ത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News