Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

March 06, 2024

news_malayalam_ramadan_updates_in_oman

March 06, 2024

ന്യൂസ്‌റൂം ഡെസ്ക്

മസ്കത്ത്: ഒമാനില്‍ റമദാനിലെ പ്രവൃത്തി സമയം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴിൽ സമയം 5 മണിക്കൂറായി നിശ്ചയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാല്‍, യൂണിറ്റ് മേധാവികള്‍ക്ക് രാവിലെ 7 മുതല്‍ ഉച്ചക്ക് 12, 8 മുതല്‍ ഉച്ചക്ക് 1 മണി, 9 മുതല്‍ ഉച്ചക്ക് 2 മണി, രാവിലെ 10 മുതല്‍ വൈകിട്ട് 3 എന്നിങ്ങനെ ഫ്ലെക്സിബിലിറ്റി അനുസരിച്ച് തൊഴില്‍ സമയക്രമം തീരുമാനിക്കാവുന്നതാണ്. അതേസമയം, സ്വകാര്യ മേഖലയിലെ മുസ്‌ലിം ജീവനക്കാര്‍ക്ക് ദിവസവും ആറ് മണിക്കൂറായി നിശ്ചയിച്ചു. ജോലി സമയം ആഴ്ചയില്‍ 30 മണിക്കൂറില്‍ കൂടുതലാകാന്‍ പാടില്ലെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News