Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയില്‍ 'വര്‍ക്ക് ബണ്ടില്‍' പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു; തൊഴില്‍ & റെസിഡന്‍സി നടപടിക്രമങ്ങള്‍ക്കുള്ള സമയപരിധി കുറച്ചു

March 06, 2024

news_malayalam_work_bundle_platform_launched_in_uae

March 06, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദുബായ്: യുഎഇയില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ താമസ നടപടിക്രമങ്ങളും വര്‍ക്ക് പെര്‍മിറ്റുകളും ലഘൂകരിക്കുന്നതിനായി 'വര്‍ക്ക് ബണ്ടില്‍' പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു. നടപടി ക്രമങ്ങളുടെ സമയം 30 ദിവസത്തില്‍ നിന്ന് അഞ്ച് പ്രവൃത്തി ദിവസമായി കുറയ്ക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ദുബായില്‍ നടപ്പിലാക്കുന്ന പദ്ധതി ക്രമേണ മറ്റ് എമിറേറ്റുകളിലേക്ക് വിപുലീകരിക്കും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ അടുത്തിടെ ആരംഭിച്ച 'സീറോ ബ്യൂറോക്രസി' പദ്ധതിക്ക് അനുസൃതമായി, റസിഡന്‍സിയും തൊഴിലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ലളിതമാക്കാനും കാര്യക്ഷമമാക്കാനും രൂപകല്‍പ്പന ചെയ്ത എംപ്ലോയ്മെന്റ് പാക്കേജിന്റെ ഉദ്ഘാടനം ഇന്ന് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

'വര്‍ക്ക് ബണ്ടില്‍' പ്ലാറ്റ്‌ഫോമിലൂടെ സേവനങ്ങളുടെ നടപടിക്രമങ്ങള്‍ ഏകീകൃത സിംഗിള്‍ പ്ലാറ്റ്ഫോമിലൂടെ ഇനി പൂര്‍ത്തിയാക്കാന്‍ കഴിയും. ഇടപാടുകള്‍ പൂര്‍ത്തിയാക്കാനുള്ള സമയം മുപ്പത് ദിവസത്തില്‍ നിന്ന് അഞ്ച് ദിവസമായും ആവശ്യമായ രേഖകളുടെ എണ്ണം 16ല്‍ നിന്ന് അഞ്ചായും കുറയ്ക്കും. സേവന കേന്ദ്രങ്ങളിലേക്കുള്ള പൊതുജനങ്ങളുടെ സന്ദര്‍ശനങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. മാനവ വിഭവശേഷി, എമിററ്റൈസേഷന്‍ മന്ത്രാലയം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി, ദുബായ് ഹെല്‍ത്ത്, ടൂറിസം ആന്റ് ഇക്കോണമി വകുപ്പ്, ജനറല്‍ ഡയറക്ടറേറ്റ്, റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നടപടി ക്രമങ്ങളും പുതിയ പ്ലാറ്റ്‌ഫോമിലൂടെ സമന്വയിപ്പിക്കും. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News