Breaking News
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും |
ഏഷ്യന്‍ കപ്പില്‍  ഇന്ത്യ-ഓസ്‌ട്രേലിയ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിത റഫറി എത്തുന്നു

January 11, 2024

news_malayalam_afc_asian_cup_updates

January 11, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിലെ മത്സരം നിയന്ത്രിക്കാന്‍ ആദ്യമായി ഒരു വനിത എത്തുന്നു. നാളെ (ജനുവരി 12) ആരംഭിക്കുന്ന  18-മത് ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റില്‍ ശനിയാഴ്ച നടക്കുന്ന മത്സരം വനിത റഫറി നിയന്ത്രിക്കും. ശനിയാഴ്ച നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തിനുള്ള റഫറിയായി ജപ്പാനില്‍ നിന്നുള്ള 37-കാരി യോഷിമി യമാഷിതയെ തെരഞ്ഞെടുത്തതായി എഎഫ്‌സി ഔദ്യോഗികമായി പ്രഖ്യാപിച്ചു.  ഏഷ്യന്‍ കപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് മത്സരത്തിന്റെ റഫറിയായി ഒരു വനിത എത്തുന്നത്. 

2022ലെ പുരുഷ ലോകകപ്പില്‍ നാലാമത്തെ ഒഫിഷ്യലായിരുന്ന യമാഷിത, ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിലെ അഞ്ച് വനിതാ മാച്ച് ഒഫീഷ്യലുകളില്‍ ഒരാളാണ്. ശനിയാഴ്ച നടക്കുന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ യമാഷിതയ്‌ക്കൊപ്പം അസിസ്റ്റന്റ് റഫറിമാരായി മക്കോട്ടോ ബോസോനോയും നവോമി തെഷിരോഗിയേയും നിയമിച്ചു. 

കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും നടന്ന വനിത ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലും യമാഷിത റഫറിയായിരുന്നു.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News