Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വാട്‌സ്ആപ്പ് ഹാക്കിങ്; ജാഗ്രത നിര്‍ദേശവുമായി യുഎഇ

October 05, 2023

Malayalam_News_Qatar

October 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി യുഎഇ. വാട്‌സ്ആപ്പ് അക്കൗണ്ടുകളിലൂടെ വരുന്ന ലിങ്കുകള്‍ തുറക്കുമ്പോള്‍ സൂക്ഷമത പാലിക്കണമെന്ന് യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ടെലികോം അതോറിറ്റിയുടെ മുന്നറിയിപ്പ്. 

പരിചയമുള്ളവരുടെ വാട്‌സ്ആപ്പ് നമ്പറുകളില്‍ നിന്ന് വരുന്ന ലിങ്കുകളിലൂടെയും ഹാക്കര്‍മാര്‍ ബാങ്ക്, എടിഎം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശം. ഏതെങ്കിലും സാഹചര്യത്തില്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ support@whatsapp.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കണമെന്നും യുഎഇ ടെലികോം അതോറിറ്റി അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News