Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് അധികൃതർ 

March 03, 2024

news_malayalam_weather_updates_in_uae

March 03, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യു.എ.ഇയിൽ​ വീ​ണ്ടും ശ​ക്ത​മാ​യ മ​ഴയ്ക്ക് സാധ്യത. മാർച്ച് 4 (തിങ്കൾ)​​ മു​ത​ൽ മാർച്ച് 6 വരെ (ബുധൻ) രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലോ​​ട്​ കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാധ്യതയുണ്ടെന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​ കേ​ന്ദ്രം (എ​ൻ.​സി.​എം) അറിയിച്ചു. എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ലൂടെയാണ് മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശം നൽകിയത്. 

തെ​ക്കു​പ​ടി​ഞ്ഞാ​റ് നി​ന്ന്​ വ്യാ​പി​ക്കു​ന്ന ന്യൂ​ന​മ​ർ​ദ്ദമാ​ണ്​ ശ​ക്ത​മാ​യ മ​ഴ​ക്ക്​ കാ​ര​ണം. തെ​ക്ക്​ ഭാ​ഗ​ത്ത്​ അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​യും. ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ത്​ ദൃ​ശ്യ​പ​ര​ത കു​റ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​മോടിക്കുന്നവർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​നും സാധ്യതയുണ്ടെന്ന്​ എ​ൻ.​സി.​എം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മാ​സം 10ന്​ ​ആ​രം​ഭി​ച്ച ​ശ​ക്ത​മാ​യ മ​ഴ​യി​ലും ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​ലും രാ​ജ്യ​ത്ത്​ വ​ലി​യ നാ​ശ​ന​ഷ്ട​മുണ്ടായിരുന്നു . അ​ൽ ഐ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ്​ ആ​ലി​പ്പ​ഴ വ​ർ​ഷം ഉ​ണ്ടാ​യ​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി ക​ന​ത്ത മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു. ഷാ​ർ​ജ​യി​ലെ ക​ൽ​ബ​യി​ലും മ​റ്റും വെ​ള്ള​പ്പൊ​ക്ക​ത്തി​ന്​ കാ​ര​ണ​മാ​വു​ക​യും ചെ​യ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News