Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ മഴ തുടരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു 

April 16, 2024

news_malayalam_weather_in_oman

April 16, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്: ഒമാനിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും (ഏപ്രിൽ 17) ഓൺലൈൻ ക്ലാസ്സായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെയുള്ള എല്ലാ സർക്കാർ, സ്വകാര്യ, വിദേശ സ്‌കൂളുകൾക്കും ഇത് ബാധകമാണ്.

അതേസമയം, ഒമാനിലെ ബിദിയയില്‍ മഴയില്‍ മതിലിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ പരുക്കേറ്റ ആലപ്പുഴ സ്വദേശി അശ്വിന്‍ ടൈറ്റസിനെ വിദഗ്ധ ചികിത്സയ്ക്കായി മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മരണപ്പെട്ട പത്തനംതിട്ട സ്വദേശി സുനില്‍ കുമാറിനൊപ്പം ആണ് അശ്വിനും ജോലി ചെയ്തിരുന്നത്. അപകടത്തില്‍ പെട്ട അശ്വിന്‍ കാറിന് മുകളിലും ഗാരേജിന്റെ മേല്‍ക്കൂരയിലും കയറി രക്ഷപ്പെടുകയായിരുന്നു. മേല്‍ക്കൂര പൊളിച്ചാണ് അശ്വിനെ പുറത്തെത്തിച്ചത്. കാലിന് സാരമായി പരുക്കേറ്റ അശ്വിനെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് ആലോചനയിലുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News