Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഫോൺ മറ്റുള്ളവരുടെ നിയന്ത്രണത്തിലാവും

January 01, 2024

news_malayalam_fake_app_updates

January 01, 2024

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡല്‍ഹി: ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോൾ ജാഗ്രത ആവശ്യമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി. വ്യാജ ആപ്പുകള്‍ അല്ല എന്ന് ഉറപ്പു വരുത്താൻ ശ്രമിക്കണമെന്നും അധികൃതർ വ്യക്തമാക്കി. സ്മാര്‍ട്ട്ഫോണിന്റെ നിയന്ത്രണം വരെ ഏറ്റെടുക്കാന്‍ സാധ്യതയുള്ള 13 ആന്‍ഡ്രോയിഡ് ആപ്പുകളുടെ പട്ടിക കമ്പ്യൂട്ടർ സുരക്ഷാ കമ്പനിയായ 'മക്കാഫീ' പുറത്തുവിട്ടു. 

മാല്‍വെയര്‍ ബാധിച്ച ഈ ആപ്പുകള്‍ ഫോണിന്റെ ഉടമ അറിയാതെയാണ് ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. 'സോഷ്യല്‍ എഞ്ചിനീയറിംഗ്' ഉപയോഗിച്ചാണ് ഫോണില്‍ അനധികൃതമായി പ്രവേശിക്കുന്നത്. ഉടമ അറിയാതെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെര്‍വറുമായി ആശയവിനിമയം നടത്തിയാണ് നീക്കം നടത്തുന്നത്. അപ്പോഴേക്കും ഫോണ്‍ ഉടമ അറിയാതെ രണ്ടാമത്തെ പേലോഡ് ഡൗണ്‍ലോഡ് ചെയ്യും. ഇത് ഉപയോഗിച്ചാണ് ഫോണിന്റെ മുഴുവന്‍ കണ്‍ട്രോളും ഈ ആപ്പുകള്‍ നേടുന്നതെന്നും മക്കാഫീ റിപ്പോർട്ട് ചെയ്തു. 

തുടർന്ന്, ഫോണ്‍ ഉടമ അറിയാതെ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുക, ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, തുടങ്ങിയ തട്ടിപ്പുകള്‍ ആരംഭിക്കും. സാമ്പത്തിക നഷ്ടത്തിലേക്ക് വരെ നയിക്കുന്ന നീക്കങ്ങളാണ് പിന്നീട് ഇവർ നടത്തുക. ഉടമയുടെ സമ്മതമില്ലാതെ ഫോണിന്റെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുത്ത് നടത്തുന്ന ഈ കെണിയില്‍ വീഴാതിരിക്കാന്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

മാല്‍വെയര്‍ ബാധിച്ച 13 ആപ്പുകള്‍:

1. Essential Horoscope for Android (com.anomenforyou.essentialhoroscope)
2. 3D Skin Editor for PE Minecraft (com.littleray.skineditorforpeminecraft)
3.Logo Maker Pro (com.vyblystudio.dotslinkpuzzles)
4.Auto Click Repeater (com.autoclickrepeater.free)
5.Count Easy Calorie Calculator (com.lakhinstudio.counteasycaloriecalculator)
6.Sound Volume Extender (com.muranogames.easyworkoutsathome)
7.LetterLink (com.regaliusgames.llinkgame)
8.Numerology: Personal horoscope & number predictions (com.Ushak.NPHOROSCOPENUMBER)
9.Step Keeper: Easy Pedometer (com.browgames.stepkeepereasymeter)
10.Track Your Sleep (com.shvetsStudio.trackYourSleep)
11.Sound Volume Booster (com.devapps.soundvolumebooster)
12.Astrological Navigator: Daily Horoscope & Tarot (com.Osinko.HoroscopeTaro)
13.Universal Calculator (com.Potap64.universalcalculator)

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News