Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ അടച്ചുപൂട്ടി

October 16, 2023

news_malayalam_uae_law_violation_updates

October 16, 2023

ന്യൂസ്‌റൂം ബ്യുറോ

യുഎഇ: മതിയായ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെയാണ് നടപടി. അല്‍ ഐന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നാല് റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ക്കാണ് പിടിവീണത്. ഓരോ സ്ഥാപനത്തിനും അന്‍പതിനായിരം ദിര്‍ഹം വീതം പിഴ ചുമത്തുകയും ചെയ്തു. അടച്ചുപൂട്ടിയ നാല് സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ആന്റ് എമിറെറ്റൈസേഷന്‍ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി, അബുദാബി അല്‍ ഐന്‍ ശാഖയിലെ സാമ്പത്തിക വികസന വകുപ്പ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന. കേസ് ഫയലുകള്‍ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൊമാറിയിട്ടുണ്ട്. അതേസമയം നിയമലംഘനം നടത്തിയ ദുബായിലെ ഷമ്മ അല്‍ മഹൈരി, അജ്മാനിലെ അല്‍ ബര്‍ഖ് എന്നീ ഗാര്‍ഹിക തൊഴിലാളി സേവനകേന്ദ്രങ്ങളുടെ ലൈന്‍സ് അടുത്തിടെ റദ്ദ് ചെയ്തിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News