Breaking News
പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  |
എ.എഫ്.സി ഏഷ്യൻ കപ്പിൽ ഹോ​ങ്കോ​ങ്ങി​നെ​തി​രെ യു.എ.ഇക്ക്​ വിജയത്തുടക്കം

January 15, 2024

news_malayalam_afc_asian_cup_updates

January 15, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഏ​ഷ്യ​ൻ ക​പ്പി​ൽ ഹോ​ങ്കോ​ങ്ങി​നെ​തി​രെ യു.എ.ഇക്ക്​ വിജയത്തുടക്കം. ഇന്നലെ (ഞായർ) ഖ​ലീ​ഫ ഇന്റ​ർ​നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യ​ത്തിൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 3-1 എന്ന സ്കോറിനാണ് ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയത്.​​ ക​ളി​യു​ടെ ആ​ദ്യ പകുതി​യി​ൽ​ ത​ന്നെ യു.​എ.​ഇ ഒ​രു ഗോ​ൾ നേ​ടി. എ​ന്നാ​ൽ, ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ​ ഹോ​​ങ്കോ​ങ്​ ഒ​രു ഗോ​ൾ നേ​ടി സ​മ​നി​ല പി​ടിച്ചു. ര​ണ്ട്​ ഗോ​ളു​ക​ൾ കൂ​ടി യു.​എ.​ഇ തി​രി​ച്ച​ടി​ച്ച്​ വി​ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സു​ൽ​ത്താ​ൻ ആ​ദി​ൽ, സെ​യ്​​ദ്​ സു​ൽ​ത്താ​ൻ, യ​ഹ്​​യ അ​ൽ ഖ​സ്സാ​നി എ​ന്നി​വ​രാ​ണ്​ യു.​എ.​ഇക്കു​​വേ​ണ്ടി ഗോ​ൾ അടിച്ചത്. ചാൻ സിയു ക്വാനാണ് ഹോങ്കോങ്ങിന്റെ ഗോൾ സ്വന്തമാക്കിയത്.

അതേസമയം, ഇന്ന് (തിങ്കൾ) വൈകുന്നേരം 2:30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ബഹ്റൈൻ കൊറിയ റിപ്പബ്ലിക്കിനെതിരെ മത്സരിക്കും.

കൂടാതെ, വൈകുന്നേരം 5:30ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഇന്തോനേഷ്യ ഇറാഖിനെതിരെയും, രാത്രി 8:30ന് അൽ ജനൂബ് സ്റ്റേഡിയത്തിൽ മലേഷ്യ ജോർദാനെതിരെയും പോരാടും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News