Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയില്‍ 1000 ഫലസ്തീന്‍ കുട്ടികള്‍ക്ക് ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

November 02, 2023

news_malayalam_aid_for_palestine

November 02, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ ആയിരം ഫലസ്തീന്‍ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം യുഎഇയില്‍ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തെ ആശുപത്രികളില്‍ ചികിത്സ ഉറപ്പാക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കി. 

ഗസയില്‍ പരിക്കേറ്റവരും വിദേശികള്‍ക്കുമായി റഫ അതിര്‍ത്തി തുറന്നതിന് പിന്നാലെയാണ് യുഎഇയുടെ തീരുമാനം. റെഡ് ക്രോസ് പ്രസിഡന്റ് മിര്‍ജാന സ്‌പോള്‍ജാറിക്കുമായി യുഎഇ പ്രസിഡന്റ് നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. യുഎഇയുടെ തീരുമാനം ഫലസ്തീന്‍ കുട്ടികള്‍ക്ക് ആശ്വാസമാകുമെന്ന് റെഡ്‌ക്രോസ് അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News